ക്ഷേത്രത്തിലെ പ്രധാനപ്പെട്ട പലകാര്യങ്ങളും നോക്കി നടത്തുന്നതിന് വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു മാതൃസമിതി നിലവിലുണ്ട്. ക്ഷേത്രത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങളിലും കൂടാതെ പുഷ്പങ്ങള്‍ ശേഖരിക്കുന്നതിനും ഉത്സവവേളകളിലും വിശേഷാവസരങ്ങളിലും യാതൊരു പ്രതിഫലേച്ഛയുമില്ലാതെ സേവനം ചെയ്യുക എന്നിവയില്‍ മാതൃസമിതി പ്രവര്‍ത്തകരുടെ പങ്ക് സ്തുത്യര്‍ഹമാണ്.