ഒരു ക്ഷേത്രത്തിന്‍റെ നേര്‍മുന്‍വശത്ത് കുളം സ്ഥിതി ചെയ്യുന്നത് വളരെ അപൂര്‍വമാണ്. അങ്ങിനെ സ്ഥിതി ചെയ്യുന്ന കുളം ക്ഷേത്രത്തില്‍ പ്രതിഷ്ട്ടിച്ച ദേവതകളുടെ ചൈതന്യവും ശക്തിയും പതിന്മടങ്ങ് വര്‍ധിക്കും എന്നാണ് പ്രമാണം.
മണിക്കിയില്‍ ക്ഷേത്ര മുറ്റത്ത് കാണപ്പെടുന്ന ഈ അപൂര്‍വ കുളം ഇപ്പോള്‍ തീര്‍ത്തും ശോച്യാവസ്ഥയിലാണ്. വാസ്തുശാസ്ത്ര പ്രകാരം, അടിത്തട്ട് മുതല്‍ ഉപരിതലം വരെ, പ്രത്യേക ചെങ്കല്‍ കൊണ്ട് കെട്ടി ഉറപ്പിച്ച്, പടവുകളും, ചുറ്റുമതിലും നിര്‍മിച്ച് നവീകരിക്കുന്നതിനുവേണ്ടി, ഏകദേശം 35 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്നു.
ദേഹശുദ്ധി വരുത്താനും, ദേവന്‍റെ ആറാട്ട് നടത്തുന്നതിനുമാണ് അമ്പലക്കുളം എങ്കിലും, നാട്ടിലെ മുഴുവന്‍ ഭക്തജനങ്ങള്‍ക്കും, ഈ കുളം കൊണ്ട് ഏറെ പ്രയോജനപ്പെടുമെന്നുള്ളതിന് ഒരു സംശയവുമില്ല.
ആയതിനാല്‍, താങ്കളാല്‍ കഴിയുന്ന സഹായം (മാസ തവണകളായി) നല്‍കി ഈ മഹത് സംരംഭത്തില്‍ പങ്കാളികളാകാന്‍ ഞങ്ങള്‍ വിനയപൂര്‍വ്വം അപേക്ഷിച്ചുകൊള്ളുന്നു.
അമ്പലക്കുളം, ദേവതകള്‍ നീരാടുന്ന സ്ഥലമാണെന്നുകൂടി സങ്കല്‍പ്പിക്കാറുണ്ട്. അതിനാല്‍ നിങ്ങള്‍ നല്‍കുന്ന സംഭാവന, ഭഗവതിഅമ്മയ്ക്ക് ഏറ്റവും ശ്രേഷ്ട്ടമായ വഴിപാടായും വിശേഷിപ്പിക്കാവുന്നതാണ്.
അമ്മയുടെ കൃപാകടാക്ഷം കൊണ്ട് എത്രയും പെട്ടന്ന് ക്ഷേത്രക്കുളം നാട്ടിലെ വിശ്വാസികള്‍ക്ക് സമര്‍പ്പിക്കാന്‍ സഹായിക്കുമാറാകട്ടെ !
അമ്മേ ശരണം !